തിരു അനന്തപുരം -- അനന്ത പദ്മ്നാഭ ദേശം.
എല്ലാ മാലിന്യങ്ങളും സമുദ്രത്തിൽ വന്നടിയുന്നു എന്ന പോലെയാണു തിരുവനന്തപുരത്തിന്റെ ഇന്നത്തെ അവസ്ഥ. ഒരു പക്ഷേ കേരളത്തിന്റെ തലസ്ഥാനം എന്ന പദവി തിരുവനന്തപുരത്തിനു ഒരു ശാപമായി മാറിയിട്ടുണ്ടാകാം. അതേക്കുറിച്ചു തിരുവനന്തപുരത്തെ സ്നേഹിക്കുന്ന എന്റെ കാഴ്ച്ചപ്പാടുകൾ.
സെക്രട്ടറിയേറ്റ് - കേരളത്തിന്റെ ഭരണസിരാകേന്ദ്രം
സർക്കാരുദ്യോഗസ്ഥന്മാർ ആയിരിക്കണം എണ്ണത്തിൽ മുൻപിൽ. സെക്രട്ടറിയേറ്റും അക്കൗണ്ട്ന്റ് ജെനർൽസ് ഓഫിസും എന്നു വേണ്ട പ്രധാനപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും തിരുവനന്തപുരത്താണല്ലോ. സന്തോഷമേയുള്ളു തിരുവനന്തപുരത്തിനു. പക്ഷേ നഗരത്തിന്റെ മാറുന്ന മുഖഛായ ഇനി ഒരിക്കലും തിരുവനന്തപുരത്തെ അതിന്റെ പഴയ പ്രൗഢിയോടെ കാണാൻ കഴിയില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങൾ. ഒരു പുനർവ്വിചിന്തനം ആവശ്യമല്ലേ?
ആരൊക്കെയാണു ഉത്തരവാദികൾ?
പരദേശ ഉദ്യോഗസ്ഥർ അപ്പോയിന്റ്മന്റ് ഓർഡർ കിട്ടിയാലുടൻ തിരുവനന്തപുരത്തു ഒരു വീടു തപ്പിയെടുത്തു താമസം ഉറപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ചു വാടകയ്ക്കോ വാങ്ങിയോ ആയിരിക്കും വാസം. ജീവിതത്തിന്റെ ഏറിയ പങ്കും തിരുവനന്തപുരത്തു. പെൻഷൻ ആകുന്നതോടെ മക്കളെ ഒരു കരയ്ക്കടുപ്പിച്ചു സ്വന്തം സ്ഥലത്തേയ്ക്ക് മടങ്ങി പോകാനായിരിക്ക്ം ഏറെക്കുറെ എല്ലാവരുടെയും പ്ലാൻ. തിരുവനന്തപുരത്തോടു ഒരു വൈകാരിക അടുപ്പം എന്നൊന്നു ഇവർക്കുണ്ടകുമോ എന്നെനിക്കറിയില്ല. അഥവ ഉണ്ടെങ്കിൽത്തന്നെ അതെത്ര മാത്രം?. ഈ സ്ഥലം വൃത്തികേടായാൽ അതു എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ എന്ന തോന്നൽ ഉണ്ടാവാൻ സധ്യതയേറെ.(ഒരു സംവാദം ആവാം.) ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതുമായ് ബന്ധപ്പെട്ട മറുദേശ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തിന്റെ പഴമ നില നിർത്തുന്നതിൽ എത്ര മാത്രം തൽപരരായിരിക്ക്ം?
ടെക്നൊപാർക്ക് - കേരളത്തിന്റെ ഐ ടി സിരാകേന്ദ്രം.
കെട്ടിയടയ്ക്കപ്പെട്ട് ശീതീകരണിയിലെ തണുപ്പിൽ ജീവിതം കണ്ടെത്തുന്ന എന്നെപ്പോലുള്ള യുവമിഥുനങ്ങൾ(പ്രായം കൊണ്ട് മാത്രം). കാലചക്രങ്ങളുടെ ചലനങ്ങൾ അവരെ തളർത്തുന്നില്ല അഥവാ അവരതറിയുന്നില്ല അല്ലെങ്കിൽ അവരെ അറിയിക്കുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. അങ്ങനെ ഉള്ള പാവങ്ങൾക്കെന്തോന്നു തിരുവനന്തപുരം. വേഞ്ഞാറമൂട് സുരജ് കണ്ടെത്തിയ അതിന്യൂതന 'തിരൊന്തരം' ഭാഷയുടെ വക്താക്കൾ ആയിമാറും ചിലപ്പോളവർ. വീക്ക് എന്റ് ആഘോഷിക്കാൻ മാത്രം പുറത്തിറങ്ങുന്ന ഈ പരദേശികൾ അത്രയ്ക്കു ഉപദ്രവകാരികൾ അല്ല എന്നാണു എന്റെ പക്ഷം. പക്ഷേ അവർക്കാകുന്ന പോലെ ഒരു കൈ സഹായം അവരും ചെയ്യുന്നുണ്ടെന്നു പറയാതെ വയ്യ. സാമ്പത്തികമായ് ഏറെ മുന്നിൽ നിൽക്കുന്ന ഇവിടുതെ ഗയ്സ് ആൻഡ് ഗേൾസ് സഞ്ചരിക്കാൻ ഒരോരോ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടാകും. ഇവറ്റകൾ എല്ലാം കുടി റോഡിലേയ്ക്ക് ഇറങ്ങുന്നതോടെ തിരുവനന്തപുരം ഒരു വാഹനാപുരം ആയി മാറും... എങ്ങും പല പല കളറിൽ ഉള്ള ട്രാഫിക് ജാമുകൾ...
മറ്റൊരു പ്രധാന ഘടക കക്ഷി നമ്മുടെ സ്വന്തം പാണ്ടി മക്കൾ തന്നെ. എവിടെയും എങ്ങനെയും കാര്യങ്ങൾ സാധിക്കുന്ന ഇവർ തിരുവനന്തപുരത്തെ ഒരു ക്ലീൻ സിറ്റി ആക്കി മാറ്റുന്നതിൽ പ്രധാന ഭാരവാഹി തന്നെയാണു. വാണിജ്യാവശ്യങ്ങൾക്കായ് വന്നു പോകുന്ന ഇവർക്കു തിരുവനന്തപുരത്തിനോട് എന്തു മമത എന്ത് ആത്മബന്ധം.
ഇനിയും പറയുവാനേറെ ഉണ്ടെങ്കിലും തൽക്കാലം ആവേശം ശമിച്ചത്തു കൊണ്ടു അവസാനിപ്പിക്കുന്നു. എന്തൊക്കെ പറഞ്ഞാലും തിരുവനന്തപുരത്തിനോട് കൂറുള്ളവർ ഉള്ളതു കൊണ്ടുമാത്രം ഇപ്പോഴും മറ്റു മെട്രോ നഗരങ്ങളെ പിന്നിലാക്കാൻ തിരുവനന്തപുരത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. അവർ സ്വദേശികൾ ആണെങ്കിലും പരദേശികൾ ആണെങ്കിലും അനന്തപദ്മനാഭന്റെ അനുഗ്രഹം അവർക്കുണ്ടാകട്ടെ.
Monday, May 18, 2009
Subscribe to:
Posts (Atom)