അത്യാവശ്യമായി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഞങ്ങൾ ഓഫീസിൽ നിന്നും പുറത്തു ചാടി നേരെ ജങ്ക്ഷനിലേയ്ക്ക് പോയി. കാർ സൈഡിലൊതുക്കി നിർത്തി സ്രീലേഷിനോട് പെട്ടെന്നു പോയി വരാൻ പറഞ്ഞു ഞാൻ എഫ് എം കേട്ടിരുന്നു. വർക്കിംഗ് ഡേ ആയിരുന്നതിനാൽ കണ്ണിനു യാതൊരു വിശ്രമവും കിട്ടിയില്ല!
കുറേ നേരം കഴിഞ്ഞിട്ടും ഫോട്ടോസ്റ്റാറ്റിനു പോയ ആളെ കാണാതെ ഞാൻ ഹോർണ്ൺ അടിച്ചു. അൽപം കഴിഞ്ഞതും സ്രീലേഷ് തിരിച്ചെത്തി, പക്ഷെ ഫോട്ടോസ്റ്റാറ്റ് മാത്രം കിട്ടിയില്ല. കാർ സ്റ്റാർട്ടാക്കി അടുത്ത കട ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. എഫ് എം പാട്ട് കേട്ടു കൊണ്ടേയിരുന്നു...
വണ്ടി കുറച്ചു ദൂരം നീങ്ങിയപ്പോഴേയ്ക്ക്ം ഇന്നു എന്തെങ്കിലും ഹർത്താൽ ഉണ്ടോ എന്നു എന്റെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തു. ഒരു മലയാളി എന്ന നിലയിൽ അതു തികച്ചും സ്വഭാവികം മാത്രം. സംശയ നിവാരണത്തിനായി സ്രീലേഷിനോട് കാര്യമാരാഞ്ഞ ഞാൻ ഉത്തരം കേട്ടു സഡൻ ബ്രേയ്ക്കിട്ടുപോയി...
എടാ... അവിടെങ്ങും തമിഴ് ഫോട്ടോസ്റ്റാറ്റ് കടയില്ലെടാ... !
എഫ് എം ൽ പാട്ട് കേട്ടു കൊണ്ടേയിരുന്നു....
Friday, April 17, 2009
Subscribe to:
Posts (Atom)