Monday, May 18, 2009

എന്റെ തിരുവനന്തപുരം... എത്ര സുന്ദരം...

തിരു അനന്തപുരം -- അനന്ത പദ്മ്നാഭ ദേശം.

എല്ലാ മാലിന്യങ്ങളും സമുദ്രത്തിൽ വന്നടിയുന്നു എന്ന പോലെയാണു തിരുവനന്തപുരത്തിന്റെ ഇന്നത്തെ അവസ്ഥ. ഒരു പക്ഷേ കേരളത്തിന്റെ തലസ്ഥാനം എന്ന പദവി തിരുവനന്തപുരത്തിനു ഒരു ശാപമായി മാറിയിട്ടുണ്ടാകാം. അതേക്കുറിച്ചു തിരുവനന്തപുരത്തെ സ്നേഹിക്കുന്ന എന്റെ കാഴ്ച്ചപ്പാടുകൾ.

സെക്രട്ടറിയേറ്റ്‌ - കേരളത്തിന്റെ ഭരണസിരാകേന്ദ്രം
സർക്കാരുദ്യോഗസ്ഥന്മാർ ആയിരിക്കണം എണ്ണത്തിൽ മുൻപിൽ. സെക്രട്ടറിയേറ്റും അക്കൗണ്ട്ന്റ്‌ ജെനർൽസ്‌ ഓഫിസും എന്നു വേണ്ട പ്രധാനപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും തിരുവനന്തപുരത്താണല്ലോ. സന്തോഷമേയുള്ളു തിരുവനന്തപുരത്തിനു. പക്ഷേ നഗരത്തിന്റെ മാറുന്ന മുഖഛായ ഇനി ഒരിക്കലും തിരുവനന്തപുരത്തെ അതിന്റെ പഴയ പ്രൗഢിയോടെ കാണാൻ കഴിയില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങൾ. ഒരു പുനർവ്വിചിന്തനം ആവശ്യമല്ലേ?
ആരൊക്കെയാണു ഉത്തരവാദികൾ?

പരദേശ ഉദ്യോഗസ്ഥർ അപ്പോയിന്റ്‌മന്റ്‌ ഓർഡർ കിട്ടിയാലുടൻ തിരുവനന്തപുരത്തു ഒരു വീടു തപ്പിയെടുത്തു താമസം ഉറപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ചു വാടകയ്ക്കോ വാങ്ങിയോ ആയിരിക്കും വാസം. ജീവിതത്തിന്റെ ഏറിയ പങ്കും തിരുവനന്തപുരത്തു. പെൻഷൻ ആകുന്നതോടെ മക്കളെ ഒരു കരയ്ക്കടുപ്പിച്ചു സ്വന്തം സ്ഥലത്തേയ്ക്ക്‌ മടങ്ങി പോകാനായിരിക്ക്ം ഏറെക്കുറെ എല്ലാവരുടെയും പ്ലാൻ. തിരുവനന്തപുരത്തോടു ഒരു വൈകാരിക അടുപ്പം എന്നൊന്നു ഇവർക്കുണ്ടകുമോ എന്നെനിക്കറിയില്ല. അഥവ ഉണ്ടെങ്കിൽത്തന്നെ അതെത്ര മാത്രം?. ഈ സ്ഥലം വൃത്തികേടായാൽ അതു എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ എന്ന തോന്നൽ ഉണ്ടാവാൻ സധ്യതയേറെ.(ഒരു സംവാദം ആവാം.) ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതുമായ്‌ ബന്ധപ്പെട്ട മറുദേശ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തിന്റെ പഴമ നില നിർത്തുന്നതിൽ എത്ര മാത്രം തൽപരരായിരിക്ക്ം?
ടെക്നൊപാർക്ക്‌ - കേരളത്തിന്റെ ഐ ടി സിരാകേന്ദ്രം.
കെട്ടിയടയ്ക്കപ്പെട്ട്‌ ശീതീകരണിയിലെ തണുപ്പിൽ ജീവിതം കണ്ടെത്തുന്ന എന്നെപ്പോലുള്ള യുവമിഥുനങ്ങൾ(പ്രായം കൊണ്ട്‌ മാത്രം). കാലചക്രങ്ങളുടെ ചലനങ്ങൾ അവരെ തളർത്തുന്നില്ല അഥവാ അവരതറിയുന്നില്ല അല്ലെങ്കിൽ അവരെ അറിയിക്കുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. അങ്ങനെ ഉള്ള പാവങ്ങൾക്കെന്തോന്നു തിരുവനന്തപുരം. വേഞ്ഞാറമൂട്‌ സുരജ്‌ കണ്ടെത്തിയ അതിന്യൂതന 'തിരൊന്തരം' ഭാഷയുടെ വക്താക്കൾ ആയിമാറും ചിലപ്പോളവർ. വീക്ക്‌ എന്റ്‌ ആഘോഷിക്കാൻ മാത്രം പുറത്തിറങ്ങുന്ന ഈ പരദേശികൾ അത്രയ്ക്കു ഉപദ്രവകാരികൾ അല്ല എന്നാണു എന്റെ പക്ഷം. പക്ഷേ അവർക്കാകുന്ന പോലെ ഒരു കൈ സഹായം അവരും ചെയ്യുന്നുണ്ടെന്നു പറയാതെ വയ്യ. സാമ്പത്തികമായ്‌ ഏറെ മുന്നിൽ നിൽക്കുന്ന ഇവിടുതെ ഗയ്സ്‌ ആൻഡ്‌ ഗേൾസ്‌ സഞ്ചരിക്കാൻ ഒരോരോ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടാകും. ഇവറ്റകൾ എല്ലാം കുടി റോഡിലേയ്ക്ക്‌ ഇറങ്ങുന്നതോടെ തിരുവനന്തപുരം ഒരു വാഹനാപുരം ആയി മാറും... എങ്ങും പല പല കളറിൽ ഉള്ള ട്രാഫിക്‌ ജാമുകൾ...

മറ്റൊരു പ്രധാന ഘടക കക്ഷി നമ്മുടെ സ്വന്തം പാണ്ടി മക്കൾ തന്നെ. എവിടെയും എങ്ങനെയും കാര്യങ്ങൾ സാധിക്കുന്ന ഇവർ തിരുവനന്തപുരത്തെ ഒരു ക്ലീൻ സിറ്റി ആക്കി മാറ്റുന്നതിൽ പ്രധാന ഭാരവാഹി തന്നെയാണു. വാണിജ്യാവശ്യങ്ങൾക്കായ്‌ വന്നു പോകുന്ന ഇവർക്കു തിരുവനന്തപുരത്തിനോട്‌ എന്തു മമത എന്ത്‌ ആത്മബന്ധം.

ഇനിയും പറയുവാനേറെ ഉണ്ടെങ്കിലും തൽക്കാലം ആവേശം ശമിച്ചത്തു കൊണ്ടു അവസാനിപ്പിക്കുന്നു. എന്തൊക്കെ പറഞ്ഞാലും തിരുവനന്തപുരത്തിനോട്‌ കൂറുള്ളവർ ഉള്ളതു കൊണ്ടുമാത്രം ഇപ്പോഴും മറ്റു മെട്രോ നഗരങ്ങളെ പിന്നിലാക്കാൻ തിരുവനന്തപുരത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. അവർ സ്വദേശികൾ ആണെങ്കിലും പരദേശികൾ ആണെങ്കിലും അനന്തപദ്മനാഭന്റെ അനുഗ്രഹം അവർക്കുണ്ടാകട്ടെ.

Friday, April 17, 2009

ഫോട്ടോസ്റ്റാറ്റ്‌

അത്യാവശ്യമായി ഒരു ഫോട്ടോസ്റ്റാറ്റ്‌ എടുക്കാനായി ഞങ്ങൾ ഓഫീസിൽ നിന്നും പുറത്തു ചാടി നേരെ ജങ്ക്ഷനിലേയ്ക്ക്‌ പോയി. കാർ സൈഡിലൊതുക്കി നിർത്തി സ്രീലേഷിനോട്‌ പെട്ടെന്നു പോയി വരാൻ പറഞ്ഞു ഞാൻ എഫ്‌ എം കേട്ടിരുന്നു. വർക്കിംഗ്‌ ഡേ ആയിരുന്നതിനാൽ കണ്ണിനു യാതൊരു വിശ്രമവും കിട്ടിയില്ല!

കുറേ നേരം കഴിഞ്ഞിട്ടും ഫോട്ടോസ്റ്റാറ്റിനു പോയ ആളെ കാണാതെ ഞാൻ ഹോർണ്ൺ അടിച്ചു. അൽപം കഴിഞ്ഞതും സ്രീലേഷ്‌ തിരിച്ചെത്തി, പക്ഷെ ഫോട്ടോസ്റ്റാറ്റ്‌ മാത്രം കിട്ടിയില്ല. കാർ സ്റ്റാർട്ടാക്കി അടുത്ത കട ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. എഫ്‌ എം പാട്ട്‌ കേട്ടു കൊണ്ടേയിരുന്നു...

വണ്ടി കുറച്ചു ദൂരം നീങ്ങിയപ്പോഴേയ്ക്ക്ം ഇന്നു എന്തെങ്കിലും ഹർത്താൽ ഉണ്ടോ എന്നു എന്റെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തു. ഒരു മലയാളി എന്ന നിലയിൽ അതു തികച്ചും സ്വഭാവികം മാത്രം. സംശയ നിവാരണത്തിനായി സ്രീലേഷിനോട്‌ കാര്യമാരാഞ്ഞ ഞാൻ ഉത്തരം കേട്ടു സഡൻ ബ്രേയ്ക്കിട്ടുപോയി...

എടാ... അവിടെങ്ങും തമിഴ്‌ ഫോട്ടോസ്റ്റാറ്റ്‌ കടയില്ലെടാ... !

എഫ്‌ എം ൽ പാട്ട്‌ കേട്ടു കൊണ്ടേയിരുന്നു....

Sunday, October 19, 2008

I' m alone...

[Scholars won’t laugh more than three times]


I must put the alarm

Since I’m alone on the bed

I must learn the atlas

Since I’m alone at the crossroad


I must cart the umbrella

Since I’m alone in the rain

I must perform well

Since I’m alone in the interview


I may stop here

Since I’m alone at the office

I must stop now

Since the securities are “on their position”.

Saturday, October 18, 2008

Still, I ‘m alone...

[God wondered; how he can be called back, he has to wait for his life to come in...]

Still, I want to wait for you

Till my heart stops trembling


Won’t fade the memories

Till the tides start resting


Won’t flutter my eyelids

Even the storm ruins everything


Won’t bang my alarm

Even the earlobes hit your shoulder


Still, I want to wait for you

Till you open the “cupboard of your face”

Saturday, October 4, 2008

പാലിയോ തമാശകൾ

എന്റെ സുഹൃത്തുക്കള് എനിക്കെന്നും വളരെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു..അവരുമായുള്ള ഓരോ നിമിഷവും ആനന്ദകരവും. അതു ബ്ലോഗിലൂടെ നിങ്ങളോട്‌ പങ്കു വെയ്ക്കുവാൻ എനിക്ക്‌ ശബ്ദവും വെളിച്ചവും തന്നു സഹായിച്ച എല്ലാ മാന്യ ദേഹങ്ങൾക്കും എന്റെ പ്രണാമം.
എന്താണെന്നറിയില്ല ആദ്യ ഒരേട്‌ എന്റെ കൊള്യൂഗിസ്നെക്കുറിച്ചുള്ളതാവണമെന്നാണെന്റെ
ആഗ്രഹം, അതിനായ്‌ അതിൽ കുറച്ചു പേരെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തട്ടെ...അല്ലേൽ വേണ്ട, ആവശ്യാനുസരണം എടുത്തുടുക്കാം.

"മധ്യ്‌" കേരളത്തിൽ ജനിച്ചുപോയതു കൊണ്ടാണോ അതോ മധ്യ്‌ വർഗ്ഗം ആയിപ്പൊയതു കൊണ്ടാണോ എന്നറിയില്ല ബിവറേജസ്സ്‌ കോർപ്പറേഷനെ കവച്ചു വെയ്ക്കാൻ മറ്റൊരു ഡിപ്പാർട്ട്മേന്റിനെയും അനുവദിക്കരുതെന്നത്‌ ഞങ്ങൾ നാലുപേരും ഐകകണ്ഡ്യേന പാസ്സാക്കിയ ഒരേയൊരു കാര്യമായിരുന്നു.

ടെക്നൊപാർക്കിലേക്ക്‌ പോകാനുള്ള സൗകര്യ്ം കണക്കാക്കി ചുറ്റുവട്ടത്തുള്ള, ആരും വാടകയ്ക്കെടുക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു വീട്ടിലായിരുന്നു കഴിഞ്ഞ നാലഞ്ചു വർഷമായ്‌ ഞങ്ങൾ അർമാദിച്ചു പോന്നിരുന്നത്‌. പത്തുപതിനഞ്ചു വർഷം മുന്നേ അവിടെ താമസ്സമാക്കിയ സാരിയുടുത്ത രണ്ടാത്മാക്കൾ കൂടിയുള്ളതിനാൽ ടേം പാസ്സിനു മറ്റൊന്നും വേണ്ടിയിരുന്നില്ല, അതിനാൽ തന്നെ "ഭാർഗ്ഗവി നിലയം" എന്നായിരുന്നു ഞങ്ങളുടെ കൂട്ടുകാർ വീടിനെ നാമകരണം ചെയ്തിരുന്നത്‌. അച്ചായനെ പേടിച്ചാണോന്നറിയില്ല, ഇന്നു വരെ അവരെ പരിചയപ്പെടാനുള്ള ഭാഗ്യം ഏതായാലും ഞങ്ങൾക്കുണ്ടായിട്ടില്ല. അച്ചായനു ഓൺസൈറ്റ്‌ ചാൻസ്‌ കിട്ടാൻ കത്തിച്ച മെഴുകുതിരി ഉണ്ടായിരുന്നേൽ കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോർഡിനു അതൊരു കനത്ത മുതൽകൂട്ടായേനെ.

അന്തിക്ക്‌ രണ്ട്‌ പൈന്റും കൂട്ടി അത്താഴം കഴിഞ്ഞാൽ പിന്നെ പുലരും വരെ ഒന്നും കഴിക്കില്ലെന്ന വലിയ ഒരു നിഷ്കർഷ തന്നെ ഞങ്ങൾ കാലാകാലങ്ങളായ്‌ വെച്ചു പുലർത്തിയിരുന്നു. അതുകൊണ്ട്‌ തന്നെ അന്യോന്യ്ം ഞങ്ങൾക്ക്‌ അടങ്ങാത്ത ഒരു തരം ബഹുമാനവും അഭിമാനവും ഒക്കെയായിരുന്നു. ഇടക്കിടയ്ക്ക്‌ അതോർത്ത്‌ രോമാഞ്ചവും ഉണ്ടാകുമായിരുന്നു. അത്താഴമില്ലേലും കായംകുളംകാരൻ മി.കരുൺ കുമാർ എൽ-ന്റെ അധ്യ്ക്ഷതയിലുള്ള കച്ചേരി ഞങ്ങൾ പൂർവ്വാധികം ഭംഗിയായ്‌ ആചരിച്ചു പോന്നു. വളരെ മര്യാദയോടെ മറ്റുള്ളവരെ ഉപദ്രവിക്കാതെ 'തുടങ്ങുവാൻ' അതീവ ജാഗ്രത തന്നെ ഞങ്ങൾ വച്ചു പുലർത്തിയിരുന്നു. സംഗതി കൈവിട്ടു പോകുന്നത്‌ വരെയും ഞങ്ങളുടെ ആഗ്രഹത്തിനു ആയുസ്സുണ്ടാകുമായിരുന്നു. ചാത്തന്മാർ പിടി മുറുക്കുമ്പോളേക്കും അടുത്ത വീട്ടിലെ ചേട്ടന്റെ മധുരമയോന്മുഖവും ശ്രവണരസം നിറഞ്ഞതുമായ തെറി കേട്ട്‌ ഉറങ്ങുന്നത്‌ ഞങ്ങൾക്ക്‌ അടങ്ങാത്ത അല്ലെങ്കിൽ ഒടുങ്ങാത്ത ഒരാവേശം തന്നെയായിരുന്നു. ക്ലോസ്‌ ചെയ്ത പ്രോജക്റ്റിന്റെ സർവീസ്‌ കൊടുക്കുന്ന മാതിരി ശുഷ്കാന്തി ഉണ്ടായിരുന്നു ഉറക്കമെഴുന്നേൽക്കാനും. ഇനിയും താമസിച്ചാൽ ഹാഫ്‌ ഡേ ലീവ്‌ ആകുമെന്നുള്ളത്‌ കൊണ്ട്‌ മാത്രം, വൃത്തികെട്ട നിയമമുണ്ടാക്കിയ അഡ്മിനിസ്റ്റ്രറ്ററെ ഗായത്രി മന്ത്രം ജപിച്ചുകൊണ്ട്‌ സ്ഥിരമായുറക്കമെഴുന്നേറ്റിരുന്നു.

ഇതിനൊരപവാദം സൻഡേ മാത്രമായിരുന്നു. കാരണം മറ്റൊന്നുമല്ല നേരത്തെ പറഞ്ഞ ചേട്ടന്റെ ഭാര്യ, ആളൊരു പടുകൂട്ടൻ മുട്ടാളത്തി ആണെന്നതിനാൽ അൽപസ്വൽപം വ്യായാമം നടത്തിയിരുന്നത്‌ ഞായറാഴച്ചയായിരുന്നു. അത്‌ ഞങ്ങൾക്കൊരു കണി തന്നെ ആയിരുന്നു. എവേറേസ്റ്റ്‌ കൊടുമുടി തലേൽ കൊണ്ട്‌ വെച്ചാൽ ഐസ്‌ ക്രീം ആണെന്നു കരുതി നുണഞ്ഞുകൊണ്ട്‌ ഉറക്കവൃതം അനുഷ്ഠിച്ചിരുന്ന കട്ടപ്പനക്കാരൻ ശ്രീലേഷ്‌ പോലും നാലു മണിയാകുമ്പൊളേക്കും കണ്ണിൽ ഈർക്കിലും കുത്തി ഫോകസ്സ്‌ റഡിയാക്കി സീറ്റ്‌ പിടിച്ചിരിക്കും. ചേച്ചി എന്നു വിളിക്കാൻ തക്ക പ്രായമൊന്നുമില്ലെങ്കിലും വിളിക്കാനുള്ള ഒരു സുഖത്തിനു വേണ്ടി ക്ടാവിനെ ഞങ്ങൾ അങ്ങനെ ബഹുമാനിച്ചിരുന്നു. ഞങ്ങളുടെ ഒപ്രേഷൻസ്‌ ഓപ്പൺ ടെറസ്സിലായിരുന്നതിനാൽ അവൾ ഞങ്ങളെ കണ്ടാലോ എന്ന പേടിയും ഇല്ലാതില്ല. അഥവാ അങ്ങനെ അവൾ നമ്മളെ കാണുകയാണെങ്കിൽ അവളെ സോപ്പിട്ടു റഡിയാക്കം എന്ന കട്ടബൊമ്മന്റെ (കട്ടപ്പന) വാഗ്ദാനമായിരുന്നു ഞങ്ങളുടെ ഏക ധൈര്യം. എവിടെ, വെറും സോപ്പിട്ടാലൊന്നും മതിയാകില്ല ഒരു കാർ വാഷ്‌ തന്നെ വേണ്ടി വരും അമ്മച്ചിയെ ഒന്നു വശത്താക്കാൻ.

എന്തും വരട്ടെ എന്നും കരുതി ഞങ്ങൾ കണ്ണിൽ മണ്ണെണ്ണയും ഒഴിച്ച്‌, എന്തു വന്നാലും കാര്യ്ം നടന്നാൽ മതി എന്നു പറയുന്നതാകും കൂടുതൽ ശെരി, അതാ എഴുന്നെള്ളുന്നെന്റള്ളോ‍ാ‍ാ... താ‍ാടക.. മാതിരി സൈസ്‌ വീട്ടിൽ ഇനിയുമുണ്ടൊ എന്ന് ഞാൻ ചോദിച്ചുവോ‍ാ!! ഇല്ല, ചോദിച്ച്‌ വെറുതെ കോൻസെന്റ്രേഷൻ കളയണ്ടല്ലോ എന്നു കരുതിക്കാണും. സിഫ്റ്റ്‌ കാർ ഡിസൈൻ ചെയ്തത്‌ ഇതു കണ്ടിട്ടാകാനാണു വക. ചേട്ടനാ വഴിക്കൊന്നു മൂവ്‌ ചെയ്ത്‌ ഒരു ഹേബിയസ്‌ കോർപ്പസ്‌ ഫയൽ ചെയ്തിരിനേൽ കമ്പനി പൂട്ടിപ്പോയേനെ. ചിലപ്പൊ അതായിരിക്കും ഡിസയറിന്റെ ഉൽഭവം!..
അങ്ങനെ വിജയകർമായ നാലാം മാസം പിന്നിടുമ്പോളും കട്ടബൊമ്മന്റെ പുതിയ ഫിയറ്റ്‌ പാലിയോ രെജിസ്റ്റ്രേഷൻ ടെമ്പററി ആയ്‌ തുടർന്നു. അതേങ്ങനാ വണ്ടിപ്പെരിയാറിൽ കൊണ്ട്‌ പോയ്‌ അതൊന്നു പെർമനന്റാക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ, സിഫ്റ്റ്‌ സമ്മതിക്കണ്ടെ!

പോരാഞ്ഞിട്ട്‌ കട്ട ഒറ്റയ്ക്ക്‌ വണ്ടിയ്യോടിച്ച്‌ വണ്ടിപ്പെരിയാർ പോകുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതു വണ്ടിപ്പെരിയാർ ഇങ്ങോട്ട്‌ വണ്ടി കേറുന്നതാണ്‌. അപ്പൊപ്പിന്നെ കൂട്ടത്തിൽ പത്തു പത്ത്രണ്ടു വർഷമായ്‌ വണ്ടിയോടിച്ചു കൈയും കാലും ഒക്കെ തെളിഞ്ഞു തഴക്കവും ഒടുക്കത്തെ പഴക്കവും വന്ന ഞാൻ, ഞാ‍ാൻ തെന്നെ വേണമല്ലോ വളയം പിടിക്കാൻ, അതിന്റെ ഗമ ഉണ്ടായിരുന്നേലും അഹങ്കാരത്തിനു ഞാനായിട്ടൊരു കുറവും വരുത്തീല കേട്ടാ‍ാ..

അവസാനം അച്ചായനും കായംകുളം കണാരനും ചേർന്നു ഒരുപായം കണ്ടുപിടിച്ചു. കായംകുളം ഒടുക്കത്തെ ഫൊട്ടോഗ്രഫർ ആണല്ലോ, അതും pure nature photographer. രഹസ്യ്മായ്‌ പുള്ളിയെ നിശ്ചൽ എന്നു വിളിക്കുന്നവരും നമ്മടെ കമ്പനിയിൽ തെന്നെ ഉണ്ടത്രെ, കഷ്ടം. മാത്രമല്ല പട്ടാമ്പി രാജപ്പൻ കഴിഞ്ഞ തവണ ജപ്പാനീന്നു കൊണ്ടു കൊടുത്ത 15 ക്സ്‌ (15 x) ഓപ്റ്റികൽ സൂം ലെൻസ്‌ കാമെറായും മൂപ്പരുടെ കയിലുണ്ട്‌. സങ്ങതി സൂപ്പ്ര്. ഞങ്ങ ബോധിച്ച്‌. സലാം പറഞ്ഞു നാലടി പിറകിലേയ്ക്ക്‌ മാറി നിന്നു പിൻ തിരിഞ്ഞുനടന്നു കാറിലേറി. ടാറ്റാ പറയാൻ തിരിഞ്ഞതും ഗെയ്റ്റിൽ തട്ടി ഗ്രിൽ പൊളിഞ്ഞതും നല്ല ഉഗ്രൻ ശകുനമാണെന്നു ഞാൻ രേഖപ്പെടുത്തി. പറഞ്ഞതു സത്യമായ്ടാണോ എന്തൊ ഒരു പത്തുപതിനഞ്ചു തെറിവിളീം രണ്ടു പെറ്റിക്കേസും അല്ലാണ്ട്‌ വലുതായ്ടൊന്നും സംഭവിച്ചില്ലാന്നാണെന്റെ കറ കളഞ്ഞ ബിശ്വാസം. പൈസ അടിച്ചു മാറ്റാനാണോ എന്തൊ ഒരു മൂവായിരം ഉറുപ്പിക റോഡരികിൽകൂടി ഉലാത്തിക്കൊണ്ട്‌ പൊയ ഒരു ബൈജൂനും പിന്നെ ഒരു മിനിയ്ക്ക്ം കൊടുത്തൂന്നാ കട്ടൻ ഭാഷ്യം. എന്നാൽപ്പിന്നെ ഞാനറിയില്ലേ എന്നു ശക്തിയുക്തം ഞാൻ വാദിച്ചു..ഇനി നീ ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയുമെടാ പന്നീ‍ീ...എന്നായിരുന്നു മറുപടി..സാദരം ഞാൻ മൗനം ഭജിച്ചു...ഉള്ളിലെ മദ്യകേരളം ചിരിച്ചു.

ക്ഷണനേരം, എന്നു പറഞ്ഞാലുദ്ദേശം പതിനാറര മണിക്കൂർ കൊണ്ട്‌ ഞങ്ങൾ കുട്ടിക്കാനത്തെ ഒറ്റപ്പീടികയിൽ എത്തി. ബീടി വലിച്ചു, ബോഞ്ചി കുടിച്ചു. കെട്ട്‌ മാത്രം വിട്ടില്ല. ഇങ്ങനെ വീട്ടിൽ കയറിച്ചെന്നാൽ അപ്പൻ തെറി വിളിക്കുമെന്നു കട്ടബൊമ്മൻ, ഒന്നുകിൽ എവിടുന്നേലും 100 സങ്കടിപ്പിക്കണം അല്ലേൽ അപ്പൻ വീട്ടിൽ കയറ്റില്ലാത്രെ. വളർത്തുദോഷം!. അല്ലാതെന്താ‍ാ..

കാത്തിരിപ്പിനിനവസാനം വിരാമമായി!

ഇന്നിനി യാത്ര വേണ്ടാന്നു കാബിനറ്റ്‌ കൂടി തീരുമാനിച്ചു. കാബിനെറ്റെന്നു വെച്ചാൽ ഒറ്റപ്പീടിക മൊയ്‌ലാളിയും സപ്പ്ലയർ തമിഴനും അവന്റെ കെട്ടിയോളും, കാര്യ്ം ദോശ തിന്നത്രെ, തിന്നതിന്റെ പൈസ കൊടുത്തില്ലാത്രെ. ആക്സിസ്‌ കൊടുത്തു, വേണ്ടാ എസ്‌ ബി കൊടുത്തു പറ്റില്ലാ. എച്ച്‌ എസ്‌ ബി സി കൊടുത്തു നടന്നില്ലാ. കരഞ്ഞു പറഞ്ഞു പാൻ കാർഡ്‌ വരെ കൊടുത്തു നോക്കി, രാത്രിയായതു കൊണ്ടു ഇടിക്കാൻ വയ്യെന്നു തമിഴത്തിയോട്‌ കാപെറുക്കി തമിഴൻ തമിഴിൽ മൊഴിയുന്നത്‌ കട്ടൻ തർജ്ജമ ചെയ്തത്‌ കേട്ട്‌ ഞാനങ്ങ്‌ കോരിത്തരിച്ചു പോയ്‌.

അഞ്ചിന്റെ പൈസ ഇല്ല്യാല്ലോ എന്ത്യൂട്ടാടാ ശപികൾ!! എവനൊന്നും കാൽക്കാശിനു ഗതിയില്ലാതെ ഏതവന്റെയോ കാറും മോട്ടിച്ചു വന്നേക്കണയാണ്‌.

കാർഡ്‌ കണ്ടപ്പോൾ മൊയ്‌ലാളിയുടെ ആദ്യ സംശയം പാകിസ്താൻ കാരാനെന്നായിരുന്നു. എന്നാൽപ്പിന്നെ ഞങ്ങടെ കയ്യിൽ അറ്റ്‌ ലീസ്റ്റ്‌ ഒരു രണ്ടു കഷണം ആറ്റം ബോംബെങ്കിലും കാണില്ലേ ചേട്ടാ എന്ന ഒരൊറ്റ ചോദ്യത്തിൽ മൊയ്‌ലാളി ഇരുന്നിരുന്ന കസേരയിൽ നിന്നും മൂക്കും കുത്തി താഴെപ്പോയ്‌. കൂടെ പിടിച്ചെണുപ്പിക്കാൻ പോയ ഞാനും. ബുദ്ധിമാനായ കട്ടൻ ഒന്നും കാണാതെ തിരിഞ്ഞു നിന്നു Urin പാസ്സ്‌ ചെയ്തു. തമിഴത്തി അടുത്തുണ്ടായിരുന്നത്‌ വലിയൊരാശ്വാസമായ്ന്നു പറഞ്ഞാ മതീലോ. ഞാനങ്ങാ‍ാ അഡ്ജ്സ്റ്റാ‍ാ ചെയ്തൂ...ശപി പെട്ടെന്നെഴുന്നേൽപ്പിച്ച്‌ വെടി കൊണ്ട പന്നിയെ മാതിരി ഓടി മാറിക്കളഞ്ഞു.

അന്നേരമാണു മുതലാളീടെ എടുത്ത വാക്കിലുള്ള ഒരു ശോദ്യം, കന്നാലികള്‌..നീയൊക്കെ മലയാളീസാണേൽ നേരത്തേ പറഞ്ഞൂടരുന്നോ!
അപ്പോളാണു എനിക്ക്‌ മനസ്സിലായത്‌ ബോംബിന്റെ കാര്യ്ം പറഞ്ഞത്‌ കൊണ്ടല്ല മുതലാളി മറിഞ്ഞു വീണത്‌. പകരം അതു പറഞ്ഞപ്പോൾ മാത്രമാനു ആദ്യമായ്‌ മലയാളം എന്നു പറയാവുന്ന എന്തെങ്കിലും ഒന്ന്‌ ഞങ്ങളുടെ വായിൽ നിന്നും പുറന്തള്ളിയത്‌. അതുവരെ ഞങ്ങൾക്ക്‌ രണ്ടാൾക്ക്ം മാത്രം മനസ്സിലാകുന്ന ബ്രാണ്ടിയിലിട്ട്‌ കസ്റ്റമൈസ്‌ ചെയ്ത ഭാഷയായിരുന്നല്ലോ. ഏതായാലും അതു പറഞ്ഞത്‌ ഞാനാണല്ലോ എന്നോർത്ത്‌ എന്റെ അന്തരംഗം പുളകിതമായ്‌ പൂത്തുതളിർത്ത്‌ ഒരുഗ്രൻ പന്തലിട്ടു.

അവസാനം ഒരു തീരുമാനമായ്‌, എന്റെ എല്ലാമെല്ലാമായ വില പിടിപ്പിച്ച(സ്റ്റിക്കർ) N70 മൊഫൈൽ രാത്രി മൊയ്‌ലാളിക്കിരിക്കട്ടെ,കൊച്ചുകള്ളൻ, പല്ലി ചിലയ്ക്കുമ്പോലത്തെ അവന്റെ ചിരി കണ്ടപ്പൊ ഞങ്ങൾക്ക്ം ചിരി വന്നു വെറും ചിരിയല്ല കൊലച്ചിരി...രാത്രി പന്നികളെ പേടിപ്പിക്കണ്ടാന്നു വെച്ച്‌ ഞങ്ങൾ അതങ്ങ്‌ ഉള്ളിലിട്ട്‌ കത്തിച്ചു. ഞങ്ങൾ നാളെ തിരിച്ചെടുത്തോളാം, പണ്ടാരക്കാ‍ാലൻ നശിച്ചു നാരായണക്കല്ലായ്പ്പോട്ടെ(അങ്ങനെ തെന്നെ ആണോ? എന്തരോ എന്തൊ) എന്നാശീർവ്വദിച്ചു തിരിഞ്ഞു നോക്കാതെ ഞങ്ങൾ പ്രയാണം പുന:രാരംഭിച്ചു.

എന്റെ കെട്ട്‌ ഏതാണ്ടു വിട്ടിരുന്നു, എന്നാൽ ഹൈ റേഞ്ച്‌ തുടങ്ങിയപ്പോൾ മാത്രം അടി സ്റ്റാർട്ട്‌ ചെയ്ത കട്ടൻ ഫോമിലായ്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

എങ്ങോട്ട്‌ പോകും, അപ്പ്ലാണു നേരത്തെ തമിഴൻ തമിഴത്തിയോട്‌ തമിഴിൽ മുതിയാമലയിലെ നാടകത്തെപ്പറ്റി പറഞ്ഞത്‌ എന്റെ ഒടുക്കത്തെ ബുദ്ധിയിൽ തെളിഞ്ഞുകത്തിയത്‌. അതും പറഞ്ഞാണു അവറ്റകൾ രണ്ടും കൂടി അവന്റെ ടൈറ്റാനിക്‌ എന്നു ബോർഡ്‌ വെച്ച വണ്ടിയിൽ കയറി റോക്കറ്റ്‌ കണക്കെ പാഞ്ഞത്‌. ടൈറ്റനിക്കിനേക്കാൾ ചേർച്ച ഒരു മൈറ്റാനിക്‌ ആണെന്നെനിക്ക്‌ തോന്നി, ഒരു എം 80ക്ക്‌ ഇതിനേക്കാൾ നല്ലോരു പേര്‌ ഞാൻ എത്ര ആലോചിച്ചിട്ട്ം കിട്ടുന്നില്ല.
അമാന്തിച്ചില്ല. കട്ടനെയും തൂക്കി പാലുവിന്റെ ടർബോ എഞ്ചിനു തിരി കൊളുത്തി നേരത്തെ പറഞ്ഞ സ്ഥലത്തേയ്ക്ക്‌.

നാടകം തുടങ്ങുന്നത്‌ അവസാനരംഗത്താണ്‌. തിരശ്ശീലയ്ക്ക്‌ താഴെ മൂന്നു കഥാപാത്രങ്ങൾ.
ഭാര്യയുടെ മടിയിൽ ചത്തു കിടക്കുന്ന സത്യവാൻ, പരേതന്റെ ജീവൻ കയറിൽ കുടുക്കി നിൽക്കുന്ന യമൻ, പ്രിയപ്പെട്ട ഹസ്സിന്റെ ജീവൻ തിരിച്ചു നൽകണമെന്നു വിലപിക്കുന്ന സാവിത്രി.

ഹാർമോണിയപ്പെട്ടിക്ക്‌ തീരെ വിശ്രമമില്ല.

കട്ടൻ: പാട്ടു കഴിഞ്ഞാലുടൻ യമൻ കഴുവേറി ജീവൻ മടക്കിക്കൊടുക്കുവോഡാ‍ാ..
ഞാൻ: അത്ര എളുപ്പത്തിലൊന്നും കൊടുക്കില്ലെടാ..

പഠിച്ച പാട്ടെല്ലാം സാവിത്രി പാടുന്നു. യമനു കൂസലില്ല. മാത്രമല്ല ജീവനുമായ്‌ പുറപ്പെടാൻ തുടങ്ങുകയാണു.
സദസ്സിലെ തുണികളെല്ലാം മൂക്കും കണ്ണുമന്വേഷിച്ചുയരുന്നു.

കട്ടൻ എഴുന്നേൽക്കുന്നു: നീ എരിക്കെടാ, ദാ വരുന്നു...സ്റ്റേജിൽ കയറുന്നു.

കട്ടൻ യമനോട്‌: ജീവൻ കൊടുക്കെഡാ‍ാ...
യമൻ ഒരടി പിറകിലേയ്ക്ക്‌!
എത്ര നേരാഡാ‍ാ ഒരു പെണ്ണും പിള്ള കെട്ടിയോന്റെ ജീവനു വേണ്ടി പാടണേ?
കൊടുക്കെഡാ ജീവൻ!
പകച്ചിരിക്കുന്ന സദസ്സ്‌.
ബ്രൈറ്റെലൈറ്റ്‌ കണ്ണുകളുമായ്‌ കട്ടൻ... പറഞ്ഞതു കേട്ടില്ലേഡാ‍ാ..ജീവൻ കൊഡുക്കാ...
കയർ സ്റ്റേജിലേയ്ക്കിട്ട്‌ യമരാജൻ നിർമ്മല സിറ്റി വഴി കെ കെ റോഡ്‌ വഴി മങ്ഗലാപുരത്തേയ്ക്ക്‌...

TBC..

പാലിയോ തമാശകൾ